തിരുവനന്തപുരം: ഉപഭോക്തൃ സ്വീകാര്യതയില്‍ മുന്നേറി കെ ഫോണ്‍ ഒടിടി. സേവനമാരംഭിച്ച് 10 മാസങ്ങള്‍ക്കുള്ളില്‍ 4,000ത്തിലധികം സജീവ ഉപഭോക്താക്കളെന്ന നേട്ടമാണ് പ്ലാറ്റ്ഫോം സ്വന്തമാക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ കെ ഫോണ്‍ ആരംഭിച്ച ഒടിടി സേവനം, വിനോദവിജ്ഞാന ഉള്ളടക്കങ്ങളുടെ സമഗ്ര ശേഖരമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. വിവിധ ദക്ഷിണേന്ത്യന്‍ ടിവി ചാനലുകള്‍, സിനിമകള്‍, വെബ് സീരീസുകള്‍, കുട്ടികള്‍ക്കായുള്ള പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ശേഖരം കെ ഫോണ്‍ ഒടിടിയുടെ പ്രത്യേകതയാണ്.
കെ ഫോണിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് ശൃംഖലയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒടിടി, സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ ഉള്‍ക്കൊള്ളലിനും സാങ്കേതിക പുരോഗതിക്കും കൂടുതല്‍ കരുത്ത് പകരുന്നതാണെന്ന് കെ ഫോണ്‍ അധികൃതര്‍ അറിയിച്ചു.